Showing posts with label travel. Show all posts
Showing posts with label travel. Show all posts

Sunday, September 7, 2014

0 യാത്ര : പുളിങ്ങോം , കണ്ണൂര്



പുളിങ്ങോം ജുമാ മസ്ജിദ്
250 വർഷം മുൻപെങ്കിലും പുളിങ്ങോ ത്ത് പള്ളി സ്ഥാപിതമായതായി കണക്കാക്കപ്പെടുന്നു യാത്ര സൗകര്യമോ ജന സാന്ദ്രതയോ ഇല്ലാത്ത കാലത്ത് കൊടും വനത്തിൽ മുപ്പത് സെന്റ്‌ സ്ഥലത്താണ് ആദ്യമായി പള്ളി സ്ഥാപിതമായത് അതിനു ശേഷമുള്ള മൂന്നാമത്തെ പള്ളിയാണ് ഇന്ന് കാണുന്ന ജുമാ മസ്ജിദ് 1983 ൽ സ്ഥാപിതമായ ഇപ്പോഴത്തെ പള്ളിക്ക് 30 വർഷത്തെ പഴക്കമുന്ദ്. ഇസ്ലാമിക വാസ്തു ശില്പ കലയിലെ മനോഹാരിത മുറ്റി നിൽക്കുന്ന ഖുബ്ബ (താഴികക്കുടം ) യാണ് പള്ളിയുടെ ഏറ്റവും വലിയ ആകർഷണീയത. ഇത്തരം താഴികക്കുടങ്ങളുള്ള ലോകത്തിലെ അപൂർവ്വം പള്ളികളിൽ ഒന്നാണ് പുളിങ്ങോം ജുമാ മസ്ജിദ്. ഔലിയാക്കളുടെ സാന്നിധ്യം  മനസ്സിലാക്കിയ വ്യക്തി കുടകിൽ നിന്ന് ആളെ കൂട്ടിവന്നാണ് ആദ്യത്തെ  പുളിങ്ങോം പള്ളി നിർമിച്ചത് എന്ന് അനുമാനിക്കപ്പെടുന്നു മലയോര മേഖലയിലെ ഇസ്ലാമിക പ്രൌഡി വിളിച്ചോതി പുളിങ്ങോത്തിൻറെ അഭിമാനമായി ജുമാ മസ്ജിദ് ഇന്നും രാജ ഗാംഭീര്യ ത്തോടെ തല ഉയരത്തി നിൽക്കുന്നു



കടയക്കര പള്ളി

മഹാ രദന്മാരായ ഔലിയാക്കൾ ആദ്യ കാലത്ത് നിസ്കാരത്തിനു വേണ്ടി ഉപയോഗിച്ചത് എന്ന് വിശ്വസിക്കപ്പെടുന്ന പള്ളി തറയാണ്‌ കടയക്കര പള്ളി എന്നാ പേരിൽ അറിയപ്പെടുന്നത് ഉരുളൻ കല്ലുകളും മണ്ണും ഉപയോഗിച്ച് നിർമ്മിച്ചതാണ് ഈ തറയുടെ പ്രഥമ രൂപം. നാശം സംഭവിക്കുന്ന ഈ തറയിൽ കാലങ്ങല്ക്ക് ശേഷം സംരക്ഷണത്തിന് വേണ്ടി ചില പുനർ നിർമ്മിതികൾ നദത്തിയിട്ടുന്ദ്. തറയോട് ചേർന്ന വുളു ചെയ്യാൻ ഉപയോഗിച്ചിരുന്ന ഒരു കുളവും ഉണ്ടായിരുന്നു . കുളത്തിൻറെ അവശിഷ്ടങ്ങൾ ഇന്നും അവിടെ കാണാൻ സാദിക്കും പുളിങ്ങോത്ത് നിന്നും ഒരു കിലോ മീറ്റർ മാറി വാഴകുണ്ടം എന്ന സ്ഥലത്താണ് കടയക്കര പള്ളി സ്ഥിതി ചെയ്യുന്നത്.

പുളിങ്ങോമേ മഖാം

കുടകിൽ നിന്നും കേസിൽ പ്രതിയായ ഒരു വ്യക്തി സ്വയ രക്ഷക്ക് വേണ്ടി ഇന്ന് മഖാം ഉള്ള കൊടും വനത്തിൽ എത്തിപ്പെടുകയും വിശ്രമ വേളയിൽ കാറ്റിൽ ഒരു പ്രകാശം കണ്ട അന്വേഷണത്തിന് മുതിർന്നപ്പോൾ ഒരു അഷരീരി കേട്ടു "നീ ഭയപ്പെടേണ്ട ഇവിടെ ഒരു ഖബർ സ്ഥിതി ചെയ്യുന്നുണ്ട് , ധൈര്യമായി നീ തിരിച്ചു പോയ്‌ കൊള്ളുക ". നാട്ടിലേക്ക് തിരിച്ച അയാൾ കേസിൽ നിന്നും ഒഴിവാക്കപ്പെട്ടു. അത്ഭുതം തോന്നിയ അയാൾ കുടകിൽ നിന്നും നാടുകാരെയും കൂട്ടി ആ വെളിച്ചം കണ്ട ഖബര് സ്ഥാൻ സന്തര്ഷിക്കുകയും അവിടെ ഒരു പള്ളി നിര്മിക്കുകയും ചെയ്തു. പ്രസ്തുത ഖബർ സ്ഥാനിലേക് നാനാ ദിക്കിൽ നിന്നും ജനങ്ങൾ ഒഴുകിയെത്തി. തീർഥാടകരുടെ സൗകര്യത്തിനു അവിടെ മേൽക്കൂര പണിതു കാലങ്ങൾക്ക് ശേഷം ഇന്ന് കാണുന്ന മനോഹരമായ ബിൽഡിംഗ്‌ അവിടെ പണിയുകയും ചെയ്തു. കർണാടക വനാന്തര ങ്ങൾ ക്ക് ചേർന്ന് സ്ഥിതി ചെയ്യുന്ന ഹരിതാഭമായ കിഴക്കൻ മല നിരകളുടെ താഴവാരത്ത് കൂടി ഒഴുകുന്ന കാര്യങ്കോട് പുഴയുടെ ചാരത്താണ് കേരളത്തിലെ പ്രമുഖ തീർഥാടന കേന്ദ്രമായ പുളിങ്ങോം മഖാം സ്ഥിതി ചെയ്യുന്നത്.  ഒളിവ് കണ്ട പ്രദേശം എന്ന അർത്ഥ ത്തിൽ ഒളിയങ്കര എന്നാണു പുളിങ്ങോം ആദ്യ കാലങ്ങളിൽ അരിയപ്പെട്ടത്. ആയിരക്കണക്കിന് തീർഥാടകർ സന്ദർശിച്ച ഈ മഖാം നീറുന്ന നിരവധി പ്രശ്നങ്ങൾക്ക്‌ പരിഹാര കേന്ദ്രവുമാണ് പ്രകൃതി രമണീയത കൊണ്ടും ആത്മീയ സമ്പുഷ്ടത കൊണ്ടും അനുഗ്രഹീതമാണ് ഈ മഖാം. വര്ഷം തോറും പതിനായിരങ്ങളാണ് പുളിങ്ങോം മഖാം ഉറൂസിൽ പങ്കെടുക്കാൻ കേരള കർണാടക സംസ്ഥാനങ്ങളിലെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തുന്നത്.

കുരുടൻ ചാൽ

പുളിങ്ങോത്ത് നിന്നും ഒരു കിലോ മീറ്റർ മാറി പാല വയലിനടുത്തുള്ള ഒടക്കോ ല്ലി എന്ന പ്രദേശത്താണ് കുരുടൻ ചാൽ മഖാം സ്ഥിതി ചെയ്യുന്നത്. പണ്ട് കാലത്ത് തലക്കാവേരിയിലേക്ക് ഫൊരെസ്റ്റിൽ കൂടി പോകുന്ന വഴിയരികിലാണ് ഈ ശുഹദാ മഖാം. പ്രകൃതി രമണീയത ഒപ്പിയെടുത്ത ഈ പ്രദേശത്തെ കാര്യങ്കോട് പുഴയുടെ ഓളങ്ങൾ ഒന്ന് കൂടി മനൊഹരമാക്കുന്നു. മൈസൂർ യുദ്ധത്തിൽ മരണപ്പെട്ട വരാണ് ഈ ശുഹദാക്കൾ എന്ന് വിശ്വസിക്കപെടുന്നു തീർതാദകർക്ക് നിത്യ വിസ്മയമായ ഈ ശുഹദാ മഖാം മത സൗഹാർദത്തിന്റെ മകുടോദാഹരണമായി ഇന്നും പരിലസിക്കുന്നു.

പാലന്തടം മസ്ജിദ്

പുളിങ്ങോം മഹല്ലിൽ സ്ഥിതി ചെയ്യുന്ന ജന സാന്ദ്രതയേറിയ പ്രദേശമാണ് പാലന്തടം. പുളിങ്ങോത്ത് നിന്നും ഒരു കിലോ മീറ്റർ അകലെയാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. ജുമു-അ പെരുന്നാൾ നികാരമോഴികെ മറ്റെല്ലാ നിസ്കാരങ്ങളും ഈ പ്രദേശത്തുകാർ പാലന്തടം മസ്ജിദിനെയാണ് ആശ്രയിക്കുന്നത്




Wednesday, October 17, 2012

0 റോറൈമ മല ഒരു അത്ഭുത മല

റോറൈമ  മല  ഒരു അത്ഭുത മല 

ഇതൊരു മനോഹരവും അത്ഭുതകരവുമായ സ്ഥലമാണ് . ഇത് ബ്രസീല്‍ വെനിസ്വല ഗയാന എന്നീ രാജ്യങ്ങളില്‍ വ്യാപിച്ചു കിടക്കുന്നു. ഇതിന്റെ ഉയരം 400 മീറ്റര്‍ ആണ്. ഇതിന്റെ ഉപരി ഭാഗം നിരപ്പയത് കൊണ്ട്  സാധാരണ കുന്നുകളില്‍ നിന്നും വ്യത്യസ്തമാണ്. വെനിസ്വലയില്‍ നിന്നും ഇതിലേക്ക് ഗോവണി പോലെ പോലെ കയറ്റമുണ്ട്. കൂടാതെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടം ഏഞ്ചല്‍ വെള്ളച്ചാട്ടം ഇത് പോലുരു കുന്നിലാണ് സ്ഥിതി ചെയ്യുന്നത്. റോറൈമയില്‍ നിന്നും 130 കി.മീ അകലെയാണ് ഈ വെള്ളച്ചാട്ടം. റോറൈമ മലയിലെ ഏതാനും മടക്കുകളിലെ സസ്യങ്ങള്‍ വളരുന്നുള്ളൂ. ഇവിടെ പ്രത്യേകം ഇനത്തില്‍ പെട്ട ജീവികലാണ് വസിക്കുന്നത്. ഇതില്‍ മാംസ ഭോജികളായ സസ്യങ്ങളും ഉള്‍പ്പെടുന്നു.
 

TEKTRIKS - The Tech Informer Copyright © 2021 | Powered by Blogger Templates