Wednesday, October 17, 2012

0 റോറൈമ മല ഒരു അത്ഭുത മല

റോറൈമ  മല  ഒരു അത്ഭുത മല 

ഇതൊരു മനോഹരവും അത്ഭുതകരവുമായ സ്ഥലമാണ് . ഇത് ബ്രസീല്‍ വെനിസ്വല ഗയാന എന്നീ രാജ്യങ്ങളില്‍ വ്യാപിച്ചു കിടക്കുന്നു. ഇതിന്റെ ഉയരം 400 മീറ്റര്‍ ആണ്. ഇതിന്റെ ഉപരി ഭാഗം നിരപ്പയത് കൊണ്ട്  സാധാരണ കുന്നുകളില്‍ നിന്നും വ്യത്യസ്തമാണ്. വെനിസ്വലയില്‍ നിന്നും ഇതിലേക്ക് ഗോവണി പോലെ പോലെ കയറ്റമുണ്ട്. കൂടാതെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടം ഏഞ്ചല്‍ വെള്ളച്ചാട്ടം ഇത് പോലുരു കുന്നിലാണ് സ്ഥിതി ചെയ്യുന്നത്. റോറൈമയില്‍ നിന്നും 130 കി.മീ അകലെയാണ് ഈ വെള്ളച്ചാട്ടം. റോറൈമ മലയിലെ ഏതാനും മടക്കുകളിലെ സസ്യങ്ങള്‍ വളരുന്നുള്ളൂ. ഇവിടെ പ്രത്യേകം ഇനത്തില്‍ പെട്ട ജീവികലാണ് വസിക്കുന്നത്. ഇതില്‍ മാംസ ഭോജികളായ സസ്യങ്ങളും ഉള്‍പ്പെടുന്നു.

Friday, October 12, 2012

1 റോവിയോ നല്‍കുന്ന പാഠം

റോവിയോ നല്‍കുന്ന പാഠം 

റോവിയോ മൊബൈല്‍ എന്ന ഫിന്നിഷ് കമ്പനി ലോക ശ്രദ്ധയിലേക്ക് വന്നത് 2011 ലാണ് . റോവിയോയെ അറിയാത്തവര്‍ക്കും, ആന്ഗ്രി ബേര്‍ഡ് എന്താനെന്നരിയാത്ത്തവര്‍ ഇന്നുണ്ടാവില്ല. വളരെ വിപ്ലവകരമായ ഒരു വളര്ച്ച  റോവിയോ കുറഞ്ഞ കാലയളവില്‍ നേടിയെടുത്തു . ഇന്ന് 600   കോടിയിലതികം ഡൌണ്‍ലോഡ് ഉള്ള  ലോകത്തെ മികച്ച  ഗെയിം ആണ്  അന്ഗ്രി ബേര്‍ഡ്സ് .

ചരിത്രം :
റോവിയോ മൊബൈല്‍ എന്ന ഫിന്നിഷ് കമ്പനി സ്ഥാപിച്ചത് അപ്പ്ളിന്റെ ഐ-ഫോണിനു ടച്ച്‌ സ്ക്രീന്‍ ഗൈമുകള്‍ നിര്‍മുക്കുക എന്ന ലക്ഷ്യതിലായിരുന്നു എന്നാല്‍ പല നൂലാ മാലകളും കാരണം കമ്പനി തന്നെ പൂട്ടേണ്ട ഗതിയിലായി. എങ്കിലും കഠിനാധ്വാനം ചെയ്യാന്‍ തയ്യാറായ ഏതാനും എഞ്ചിനീയര്‍മാര്‍ അവരുടെ പരീക്ഷണം തുടര്‍ന്ന് കൊണ്ടിരുന്നു. ജാക്കോ ലിസാലോ എന്നാ ഗെയിം ഡിസൈനര്‍  ചിറകില്ലാത്ത പന്ത്  പോലുള്ള ഈ പക്ഷികളെ കരുക്കളാക്കി പുതിയൊരു ഗെയിം നിര്‍മ്മിക്കാന്‍ തീരുമാനിക്കുന്നു. പക്ഷെ ഡെവലപ്പര്‍മാര്‍ അപ്പോയും സംശയത്തിലായിരുന്നു. പക്ഷെ ലിസാലോ കൂടുതല്‍ ക്രിയാത്മകമായി പ്രവര്‍ത്തിച്ചു താന്‍ രൂപം നല്‍കിയ പക്ഷികള്‍ക്ക് അനുകൂലമായ ഗെയിം കോണ്‍സെപ്റ്റ് ആവിഷ്കരിച്ചു അത് ഡെവലപ്പര്‍മാര്‍ക്ക് നല്‍കി. ഫലം അല്ഭുതാവഹം അപ്പ് സ്റൊരിലെ മികച്ച ഗെയിം ആയി മാറാന്‍ അന്ഗ്രി ബെര്‍ദ്സിനു കയിഞ്ഞു. പിന്നീട് റോവിയോക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

ഇന്ന്‍ :
അടിക്ടീവ് കാറ്റഗറിയില്‍ പെട്ട ഒരു പ്രധാനപ്പെട്ട ഗെയിം ആണ് അന്ഗ്രി ബേര്‍ഡ്സ് 1990 കളില്‍ ട്ടെട്തൃസ്  ഗെയിം ഉണ്ടാക്കിയ അലകലാണ് രോവിയോ ഏറ്റെടുത്തിരിക്കുന്നത്. തുടക്കത്തില്‍ 60 ലെവെലുകള്‍ കൊണ്ട് തുടങ്ങി ഇന്ന് 500 ഓളം ലെവെലുകള്‍ തികഞ്ഞിരിക്കുന്നു പുതിയവ കൂട്ടി ചേര്‍ത്ത് കൊണ്ടിരിക്കുന്നു .

റോവിയോ നല്‍കുന്ന പാഠം:
കഠിനാധ്വാനവും ഡെവലപ്മെന്റില്‍ കൂടതല്‍ ലാളിത്യവുമാണ് ഈ ഗമിനെ  ജനകീയമാക്കിയത്‌. പ്രതിസന്ധിയിലും തളരാതെ മുന്നോട്ട് പോയതാണ് രോവിയോയെ ഇന്ന് ഈ  നിലയില്‍ എത്തിച്ചത്.

Thursday, October 4, 2012

0 മൈക്രോസോഫ്ട്‌ മുഖം മിനുക്കുന്നു.

 മൈക്രോസോഫ്ട്‌ മുഖം മിനുക്കുന്നു!

വരാനിരിക്കുന്ന വിന്‍ഡോസ്‌ 8 നു വേണ്ടി മൈക്രോസോഫ്ട്‌ ഒരുക്കങ്ങള്‍ തുടങ്ങിക്കയിഞ്ഞു  മൈക്രോസോഫ്ട്‌ മാറിച്ചിന്തിക്കാന്‍ തുടങ്ങി എന്നതിന്റെ ആദ്യ ഫലമാണ് ഇത്. ഇത്രയും കാലം 80കളിലെ ഓഫ്‌ ലൈന്‍ കംപുടിംഗ് എന്ന മുദ്രാവാക്യവുമായി മുന്നോട്ട് പോയ വിന്‍ഡോസ്‌  മാറിയ കാലത്തിനു വേണ്ടി നവീനമായ വിന്‍ഡോസ്‌ 8 സമര്‍പ്പിക്കുകയാണ്.


വിന്‍ഡോസ്‌ 8 അഥവാ ഇന്നിന്റെ വിന്‍ഡോസ്‌:
കാലാകാലങ്ങളായി നാം അനുഭവിച്ച കംപുടിംഗ് രീതിയല്ല വിന്‍ഡോസ്‌ 8. തികച്ചും വ്യത്യസ്തം. ലോകം ഇന്ന് ഇന്റെര്‍നെറ്റിന്റെ പിന്നിലാണ്, കംപുറെരുകളെ ഓഫ്‌  ലൈനില്‍ തളച്ചിടുന്നത് ബുധിയല്ലെന്ന്‍ മൈക്രോസോഫ്ടിന് തിരിച്ചറിവ് വന്നിരിക്കുന്നു. മൊബൈല്‍ കംപുടിങ്ങിന്റെ കാലത്ത് വിന്‍ഡോസ്‌ 95 കൊണ്ട് കാര്യമില്ല. ഇനി കമ്പ്യൂട്ടര്‍ ബ്രൌസേരിനകതാണ്. അത് കൂടുതല്‍ അനുഭാവേദ്യമാകണം. അതാണ്‌ വിന്‍ഡോസ്‌ 8.

നൂതന സംവിധാനങ്ങള്‍:
സെക്യുര്‍ ബൂട്ടിംഗ്  
 പിക്ചര്‍ പാസ്സ്‌വേര്‍ഡ്‌.
മെട്രോ സ്റ്റൈല്‍ അപ്ളിക്കേഷന്‍ .
പുതിയ കണ്ട്രോള്‍ പാനല്‍
ടച്ച്‌ സംവിധാനം.
ഇന്റര്‍നെറ്റ്‌ റെഡി
എല്ലാം ഒരൊറ്റ കുടക്കീഴില്‍ ഓരോ നിമിഷവും മറ്റുള്ളവരുമായി പങ്കു വെക്കാം.
എളുപ്പത്തില്‍ കൈകാര്യം ചെയ്യാം.

ഇതില്‍ നിന്നും വ്യക്തമാകുന്നത് ഇന്റെര്‍നെറ്റിന് പ്രധയാന്യം നല്‍കിയാണ്‌ വിന്‍ഡോസ്‌ 8 രൂപകല്പന. വിന്‍ഡോസ്‌ 7 നേക്കാള്‍ കാര്യക്ഷമം . കുറഞ്ഞ കന്ഫിഗരെഷനിലും മികച്ച പ്രവര്‍ത്തനം. ഇതൊക്കെയാണ് മൈക്രോസോഫ്റ്റിന്റെ വാദം.

0 നിങ്ങളുടെ ബ്ലോഗിന് പുതു മുഖം നല്‍കാം

എങ്ങനെ ബ്ലോഗിന് ബ്ലോഗരിന്റെതല്ലാത്ത  ടെമ്പ്ലേറ്റ് ഇന്‍സ്ടാല്‍ ചെയ്യാം


പഴയ പല ബ്ലോഗുകളിലും ടെമ്പ്ലേറ്റ് ഇന്‍സ്ടാള്‍ ചെയ്യുന്ന ട്യൂടോരിയലുകള്‍ കണ്ടിരുന്നു എന്നാല്‍ പുതിയ ബ്ലോഗര്‍മാര്‍ക്ക്  അത് പ്രയോജനം ചെയ്യുമോ എന്ന ചിന്തയാണ് എന്നെ ഈ പോസ്റ്റിനു പ്രേരിപ്പിച്ചത് .

എന്താണ് ടെമ്പ്ലേറ്റ്?
നിങ്ങളുടെ ബ്ലോഗിന് ഗൂഗിള്‍ നല്‍കുന്ന ടെമ്പ്ലേറ്റ് കൂടാതെ അന്യ റെമ്പ്ലടുകളും ഇന്‍സ്ടാള്‍ ചെയ്യാന്‍ സാധിക്കും . വളരെ മനോഹരമായ റെമ്പ്ലടുകള്‍ സൗജന്യമായി ലഭ്യമാണ് . താഴെ കാണുന്ന ലിങ്കുകകള്‍ സന്തര്ഷിക്കുക:
  1. http://btemplates.com/
  2. www.deluxetemplates.net/
  3. www.allblogtools.com/
  4. mashable.com/2007/09/13/blogger-templates/
 ഇനിയും ധാരാളം  ഇത്തരം വെബ്സൈറ്റുകള്‍ ഉണ്ട് ഗൂഗിളില്‍ സെര്‍ച്ച് ചെയ്‌താല്‍ കിട്ടും.

ഈ റെമ്പ്ലടിന്റെ ഡെമോ : http://btemplates.com/2012/blogger-template-blue-dream/demo/

എങ്ങനെ ഇന്‍സ്റ്റോള്‍ ചെയ്യാം?
ആദ്യം ടെമ്പ്ലേറ്റ് നിങ്ങളുടെ കംപുറെരിലേക് ഡൌണ്‍ലോഡ് ചെയ്യുക.  ഇതൊരു .xml ഫയല്‍ ആയിരിക്കും.
അടുത്തതായി ബ്ലോഗര്‍ വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്യുക . ബ്ലോഗര്‍ ഹോം പേജില്‍  ടെമ്പ്ലേറ്റ് ഓപ്ഷന്‍ സെലക്ട്‌ ചെയ്യുക.

ഇനി മുകള്‍ ഭാഗത്ത് വലത്തേ അറ്റത്ത് താഴെ കാണുന്ന ബട്ടണ്‍ കാണാം
ഇതില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ ഒരു പുതിയ വിന്‍ഡോ തുറന്നു വരും. ചിത്രം ശ്രദ്ധിക്കുക:



ഇതില്‍ ബ്രൌസ് ബട്ടണ്‍ ക്ലിക്ക് ചെയ്ത് നിങ്ങള്‍ നേരത്തെ ഡൌണ്‍ലോഡ് ചെയ്ത ടെമ്പ്ലേറ്റ് സെലക്ട്‌ ചെയ്യുക. ഇനി അപ്‌ലോഡ്‌ ബട്ടണ്‍ ക്ലിക്ക് ചെയ്യുക. കുറച്ചു സെകോണ്ടുകള്‍ക്ക് ശേഷം നിങ്ങളുടെ ബ്ലോഗിന്റെ പുതിയ ഡിസൈന്‍ കാണാന്‍ സാധിക്കും.

ടെമ്പ്ലേറ്റ് കളയാന്‍ അല്ലെങ്കില്‍ ഒരു മുന്‍കരുതല്‍ :
നിലവിലെ ടെമ്പ്ലേറ്റ് കളഞ്ഞു പഴയ പോലെ ആക്കാന്‍ മുകളിലെ വിണ്ടോവിലെ ഡൌണ്‍ലോഡ് ഫുള്‍ ടെമ്പ്ലേറ്റ് എന്ന ഓപ്ഷന്‍ ആദ്യം ഉപയോഗിക്കുക. അതിനു ശേഷം മാത്രം പുതിയ ടെമ്പ്ലേറ്റ് അപ്‌ലോഡ്‌ ചെയ്യുക.
 

TEKTRIKS - The Tech Informer Copyright © 2021 | Powered by Blogger Templates