Thursday, October 4, 2012

0 മൈക്രോസോഫ്ട്‌ മുഖം മിനുക്കുന്നു.

 മൈക്രോസോഫ്ട്‌ മുഖം മിനുക്കുന്നു!

വരാനിരിക്കുന്ന വിന്‍ഡോസ്‌ 8 നു വേണ്ടി മൈക്രോസോഫ്ട്‌ ഒരുക്കങ്ങള്‍ തുടങ്ങിക്കയിഞ്ഞു  മൈക്രോസോഫ്ട്‌ മാറിച്ചിന്തിക്കാന്‍ തുടങ്ങി എന്നതിന്റെ ആദ്യ ഫലമാണ് ഇത്. ഇത്രയും കാലം 80കളിലെ ഓഫ്‌ ലൈന്‍ കംപുടിംഗ് എന്ന മുദ്രാവാക്യവുമായി മുന്നോട്ട് പോയ വിന്‍ഡോസ്‌  മാറിയ കാലത്തിനു വേണ്ടി നവീനമായ വിന്‍ഡോസ്‌ 8 സമര്‍പ്പിക്കുകയാണ്.


വിന്‍ഡോസ്‌ 8 അഥവാ ഇന്നിന്റെ വിന്‍ഡോസ്‌:
കാലാകാലങ്ങളായി നാം അനുഭവിച്ച കംപുടിംഗ് രീതിയല്ല വിന്‍ഡോസ്‌ 8. തികച്ചും വ്യത്യസ്തം. ലോകം ഇന്ന് ഇന്റെര്‍നെറ്റിന്റെ പിന്നിലാണ്, കംപുറെരുകളെ ഓഫ്‌  ലൈനില്‍ തളച്ചിടുന്നത് ബുധിയല്ലെന്ന്‍ മൈക്രോസോഫ്ടിന് തിരിച്ചറിവ് വന്നിരിക്കുന്നു. മൊബൈല്‍ കംപുടിങ്ങിന്റെ കാലത്ത് വിന്‍ഡോസ്‌ 95 കൊണ്ട് കാര്യമില്ല. ഇനി കമ്പ്യൂട്ടര്‍ ബ്രൌസേരിനകതാണ്. അത് കൂടുതല്‍ അനുഭാവേദ്യമാകണം. അതാണ്‌ വിന്‍ഡോസ്‌ 8.

നൂതന സംവിധാനങ്ങള്‍:
സെക്യുര്‍ ബൂട്ടിംഗ്  
 പിക്ചര്‍ പാസ്സ്‌വേര്‍ഡ്‌.
മെട്രോ സ്റ്റൈല്‍ അപ്ളിക്കേഷന്‍ .
പുതിയ കണ്ട്രോള്‍ പാനല്‍
ടച്ച്‌ സംവിധാനം.
ഇന്റര്‍നെറ്റ്‌ റെഡി
എല്ലാം ഒരൊറ്റ കുടക്കീഴില്‍ ഓരോ നിമിഷവും മറ്റുള്ളവരുമായി പങ്കു വെക്കാം.
എളുപ്പത്തില്‍ കൈകാര്യം ചെയ്യാം.

ഇതില്‍ നിന്നും വ്യക്തമാകുന്നത് ഇന്റെര്‍നെറ്റിന് പ്രധയാന്യം നല്‍കിയാണ്‌ വിന്‍ഡോസ്‌ 8 രൂപകല്പന. വിന്‍ഡോസ്‌ 7 നേക്കാള്‍ കാര്യക്ഷമം . കുറഞ്ഞ കന്ഫിഗരെഷനിലും മികച്ച പ്രവര്‍ത്തനം. ഇതൊക്കെയാണ് മൈക്രോസോഫ്റ്റിന്റെ വാദം.

0 comments:

 

TEKTRIKS - The Tech Informer Copyright © 2021 | Powered by Blogger Templates