Sunday, December 1, 2013

0 മാറുന്ന ലോകം മാറുന്ന സംസ്കാരം


 കാലം കുറെയായി ബ്ലോഗ്ഗെറിൽ ലക്ഷണമൊത്ത വല്ലതും കുത്തി കുരിചിട്ട്. പണ്ട് രണ്ടു പോസ്ടിട്ടപോൾ മരുപ്പച്ചയിൽ നിന്നും ഒരു മെസ്സേജ് വന്നു നിങ്ങളുടെ പോസ്റ്റ്‌ ഇഷ്ടായി മരുപ്പച്ചയിലും ഇട്ടോളൂ എന്ന്. അന്ന് വരെ കമ്പ്യൂട്ടർ ടെക്നോളജി ഭ്രാന്ത് കേറി നടന്ന ഞാൻ എന്റെ പത്താം ക്ലാസിൽ നിരത്തി വെച്ച അറിയാത്ത കാര്യങ്ങളിലും വചാലമായി സഹ്രതയരുടെ കയ്യടി വാങ്ങൽ ഇവിടെയും തുടങ്ങി. പിന്നീട് എന്നോ ഈ പരിപാടി നിരത്തി സോഫ്റ്റ്‌വെയറും വെബും ആയി വർഷങ്ങൾ പോയി. കയിഞ്ഞ ഏതാനും മാസം മുന്പ് എന്റെ സുഹ്ര്ത് (അല്ല മേധാവി എന്നും അദ്ധേഹത്തെ വിളിക്കാം ) എന്നോട് ഇതിനെ കുറിച്ച് ചോദിച്ചു ബ്ലോഗ്‌ എന്നൊക്കെ കേള്ക്കുന്നുണ്ടല്ലോ? നിനക്കറിയാമോ? എന്റെ പെങ്ങളുടെ മകൻ (ആലങ്കരികം) എഞ്ചിനീയർ ആണ്. പക്ഷെ അവനു അതിൽ ഐഡിയ ഇല്ല. എഞ്ചിനീയർ അല്ല കൊച്ചു കുട്ടികള്ക്ക് പോലും ബ്ലോഗ്‌ ഉള്ള ഈ കാലത്ത് ബ്ലോഗ്‌ എന്തെന്നറിയാത്ത എഞ്ചിനീയർ ഉണ്ടാകുമോ എന്നൊരു സംശയം?
എന്റെ കൂടെ ഉള്ളവരും എം.എസ്.സി കമ്പ്യൂട്ടർ സയൻസ് കയിഞ്ഞവരുമായ ചില വിദ്വാന്മാര്ക്ക് കമ്പ്യൂട്ടറിന്റെ ABCD അറിയില്ലെന്ന നഗ്ന സത്യം ഇവിടെ പറയേണ്ടി വന്നതിൽ ഖേദമുണ്ട്. അതിനെ ഞാൻ ആരെ കുററപെടുതും? യുനിവെയ്സിറ്റിയോ ഫകൽറ്റിയോ? ആരാ ഉത്തരവാദി?

 മാറുന്ന ലോകം മാറുന്ന സംസ്കാരം എന്നൊക്കെ കേട്ട് ഭയങ്കര സംഭവം എന്ന് വിചാരിച്ചു വന്നവരോട് ഞാൻ ആദ്യമേ ജാമ്യം എടുക്കുന്നു, ഞാൻ മോഡേണ്‍ ആണോ എന്ന് ചോദിച്ചാൽ ആണെന്നും അല്ലെന്നും പറയാം. പരമ്പരാഗത ചിന്താഗതിയുള്ള ഒരു വ്യക്തിക്ക് എത്രത്തോളം മോഡേണ്‍ ആകാൻ പറ്റും? പക്ഷെ ഒരു കാര്യം എനിക്ക് ഉറപ്പുണ്ട് ഐ.ടി. ഫീൽഡിൽ ജോലി ചെയ്യുന്ന ഞാൻ കാണാത്ത മോഡേണ്‍ തെമ്മടിതങ്ങൾ ഇല്ല. നമ്മുടെ  ഇന്ത്യയിൽ എന്നല്ല കേരളത്തിൽ ഇങ്ങു മലബാറിൽ വരെ പടിഞ്ഞാറിന്റെ ചവറ്റു കോട്ട ഹൊൽസൈൽ ആയി വിതരിയിരിക്കുകയാണ്. പുരുഷന്മാർ എത്ര  പോയാലും ഒരു പരിധി ഉണ്ട്. അത് എന്തെന്നാൽ ആണുങ്ങൾ മൊത്തത്തിൽ ഒരു തരത്തിൽ അത്ര മന്യന്മാരല്ല എന്നത് തന്നെ. സ്ത്രീകള് പക്ഷെ മോടെസ്ടി യുടെ പ്രതീകമായാണ് പുരാതന കാലം മുതല്ക്കേ അറിയപ്പെടുന്നത്. ഏതാനും വര്ഷം മുന്പ് വരെ മുഖം കൊണ്ട് പരിചയപ്പെട്ട നമ്മുടെ മങ്കമാർ ഷേക്ക്‌ ഹാൻഡ്‌ , പിന്നെ ഹുഗ്ഗിംഗ് ഇപ്പോൾ എന്റമ്മോ... എവിടെ നമ്മുടെ സംസ്കാരം? ഇന്നത്തെ കാലത്ത് ടി.വി. തുറന്നാൽ പണ്ട് അഡൽറ്റ് പടം കാണാൻ പോയ പ്രതീതി. കുടുംബത്തിനൊപ്പം 10 മിനിറ്റ് ടി.വി. കാണാമെന്നു വെച്ചാൽ  മിനുട്ടിൽ വരും അശ്ലീലം പരസ്യ രൂപത്തിൽ. കാലത്തിനൊത്ത പുരോഗതി മനസ്സിനും വേണം എന്ന് വാദിക്കുന്ന മോഡേണ്‍ ആക്ടിവിസ്റ്റുകൾ പരമ്പരാഗത ചിന്താ ഗതിക്കാരെ പ്രതികലക്കുമ്പോൾ ഒരു കാര്യം ചോദിച്ചോട്ടെ? കൈ മുറിച്ചിട്ട് ചോര വരല്ലേ എന്ന് പറഞ്ഞത്  പോലെയല്ലേ നിങ്ങളുടെ പരിപാടി?. മോഡേണ്‍ വേഷവും ആയിഞ്ഞട്ടവും ഒക്കെ നടക്കുംബോയും മോഡേണ്‍ ലോകത്ത് നമ്മൾ അറിയാത്ത കുറെ രേപും മര്ടരും നടന്നിരുന്നു. അല്ലെന്ന് ഈ മോഡേണ്‍ ആളുകള് തെളിയിക്കട്ടെ. അമേരിക്കയിൽ ആധുനികത കൊട്ടി ഘോഷിക്കുംബോയും 70 ശതമാനം ആളുകൾ പട്ടിണിയിലാണ്. കോടികൾ മുടക്കി യുദ്ധങ്ങളും വെടിക്കോപ്പുകളും വാങ്ങുന്ന ഇവര്  ഒരു ജന സമൂഹത്തോട് ചെയ്യുന്നത് കൊടും ക്രൂരതയാണ്. അവരുടെ ജനങ്ങളോടും അത് തന്നെ ചെയ്യുന്നു. നമ്മുടെ രാജ്യത്തും സ്ഥിതി മറിച്ചല്ല. അധികാരികൾക്ക് പട്ടിണിക്കാർ എന്നും ദുസ്വപ്നമാണ്. പട്ടിണി തുടച്ചു മാറ്റലല്ല ലക്ഷ്യം പട്ടിനിക്കാരെ തുടച്ചു നീക്കലാണ് ഇന്നത്തെ ആധുനിക രാഷ്ട്രീയ സമൂഹത്തിനു ലക്‌ഷ്യം. അതിനു തടസ്സമാകുന്നത് ആരായാലും നിശേഷം തുടച്ചു നീകുന്നു. അവർ പാവപ്പെട്ടവന്റെ നെഞ്ചത്ത് കൊട്ടാരം പണിയട്ടെ. അതിന്റെ പ്രതിഫലനമാണ് മാധ്യമങ്ങളിൽ ഇന്ന് നമുക്ക് കാണുന്നത്. രെറ്റിങ്ങ് നോക്കി വാർത്ത റിപ്പോര്ട്ട് ചെയ്യുന്ന പത്രങ്ങളാണ് ഇന്നുള്ളത്. അത് കൊണ്ട് രേടിംഗ് ഉള്ള ഒരു സമൂഹമാകുന്നതാണ് ഇന്നത്തെ കാലത്ത് നല്ലത്.

മേൽ പറഞ്ഞത് മറക്കാം! കാലം മാറിയത് കൊണ്ട് നമ്മുടെ മഹത്തായ സംസ്കാരം നമ്മൾ ബലി കയിക്കെണ്ടാതുണ്ടോ? നാം പുതിയ സംസ്കാരം കടമെടുക്കാൻ നമ്മുടെ സംസ്കാരത്തിന് വല്ല കുറവും ഉണ്ടായിരുന്നോ? എന്നെ തിരുത്താൻ നൂറു കമന്റുകൾ ഉണ്ടാകും. അതുരപ്പാണ് --


കപ്പൽ മുങ്ങുമ്പോൾ കപ്പിത്താന് രണ്ടു വഴി ഒന്നുകിൽ കപ്പലിനൊപ്പം മുങ്ങുക അല്ലെങ്കിൽ കടലില ചാടി രക്ഷപ്പെടുക. ആ കടൽ തേടിക്കൊണ്ടിരിക്കുകയാണ്‌ ഞാനിപ്പോൾ.

(കടപ്പാട്: പേര് വെക്കരുതെന്നു)

Wednesday, October 17, 2012

0 റോറൈമ മല ഒരു അത്ഭുത മല

റോറൈമ  മല  ഒരു അത്ഭുത മല 

ഇതൊരു മനോഹരവും അത്ഭുതകരവുമായ സ്ഥലമാണ് . ഇത് ബ്രസീല്‍ വെനിസ്വല ഗയാന എന്നീ രാജ്യങ്ങളില്‍ വ്യാപിച്ചു കിടക്കുന്നു. ഇതിന്റെ ഉയരം 400 മീറ്റര്‍ ആണ്. ഇതിന്റെ ഉപരി ഭാഗം നിരപ്പയത് കൊണ്ട്  സാധാരണ കുന്നുകളില്‍ നിന്നും വ്യത്യസ്തമാണ്. വെനിസ്വലയില്‍ നിന്നും ഇതിലേക്ക് ഗോവണി പോലെ പോലെ കയറ്റമുണ്ട്. കൂടാതെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടം ഏഞ്ചല്‍ വെള്ളച്ചാട്ടം ഇത് പോലുരു കുന്നിലാണ് സ്ഥിതി ചെയ്യുന്നത്. റോറൈമയില്‍ നിന്നും 130 കി.മീ അകലെയാണ് ഈ വെള്ളച്ചാട്ടം. റോറൈമ മലയിലെ ഏതാനും മടക്കുകളിലെ സസ്യങ്ങള്‍ വളരുന്നുള്ളൂ. ഇവിടെ പ്രത്യേകം ഇനത്തില്‍ പെട്ട ജീവികലാണ് വസിക്കുന്നത്. ഇതില്‍ മാംസ ഭോജികളായ സസ്യങ്ങളും ഉള്‍പ്പെടുന്നു.

Friday, October 12, 2012

1 റോവിയോ നല്‍കുന്ന പാഠം

റോവിയോ നല്‍കുന്ന പാഠം 

റോവിയോ മൊബൈല്‍ എന്ന ഫിന്നിഷ് കമ്പനി ലോക ശ്രദ്ധയിലേക്ക് വന്നത് 2011 ലാണ് . റോവിയോയെ അറിയാത്തവര്‍ക്കും, ആന്ഗ്രി ബേര്‍ഡ് എന്താനെന്നരിയാത്ത്തവര്‍ ഇന്നുണ്ടാവില്ല. വളരെ വിപ്ലവകരമായ ഒരു വളര്ച്ച  റോവിയോ കുറഞ്ഞ കാലയളവില്‍ നേടിയെടുത്തു . ഇന്ന് 600   കോടിയിലതികം ഡൌണ്‍ലോഡ് ഉള്ള  ലോകത്തെ മികച്ച  ഗെയിം ആണ്  അന്ഗ്രി ബേര്‍ഡ്സ് .

ചരിത്രം :
റോവിയോ മൊബൈല്‍ എന്ന ഫിന്നിഷ് കമ്പനി സ്ഥാപിച്ചത് അപ്പ്ളിന്റെ ഐ-ഫോണിനു ടച്ച്‌ സ്ക്രീന്‍ ഗൈമുകള്‍ നിര്‍മുക്കുക എന്ന ലക്ഷ്യതിലായിരുന്നു എന്നാല്‍ പല നൂലാ മാലകളും കാരണം കമ്പനി തന്നെ പൂട്ടേണ്ട ഗതിയിലായി. എങ്കിലും കഠിനാധ്വാനം ചെയ്യാന്‍ തയ്യാറായ ഏതാനും എഞ്ചിനീയര്‍മാര്‍ അവരുടെ പരീക്ഷണം തുടര്‍ന്ന് കൊണ്ടിരുന്നു. ജാക്കോ ലിസാലോ എന്നാ ഗെയിം ഡിസൈനര്‍  ചിറകില്ലാത്ത പന്ത്  പോലുള്ള ഈ പക്ഷികളെ കരുക്കളാക്കി പുതിയൊരു ഗെയിം നിര്‍മ്മിക്കാന്‍ തീരുമാനിക്കുന്നു. പക്ഷെ ഡെവലപ്പര്‍മാര്‍ അപ്പോയും സംശയത്തിലായിരുന്നു. പക്ഷെ ലിസാലോ കൂടുതല്‍ ക്രിയാത്മകമായി പ്രവര്‍ത്തിച്ചു താന്‍ രൂപം നല്‍കിയ പക്ഷികള്‍ക്ക് അനുകൂലമായ ഗെയിം കോണ്‍സെപ്റ്റ് ആവിഷ്കരിച്ചു അത് ഡെവലപ്പര്‍മാര്‍ക്ക് നല്‍കി. ഫലം അല്ഭുതാവഹം അപ്പ് സ്റൊരിലെ മികച്ച ഗെയിം ആയി മാറാന്‍ അന്ഗ്രി ബെര്‍ദ്സിനു കയിഞ്ഞു. പിന്നീട് റോവിയോക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

ഇന്ന്‍ :
അടിക്ടീവ് കാറ്റഗറിയില്‍ പെട്ട ഒരു പ്രധാനപ്പെട്ട ഗെയിം ആണ് അന്ഗ്രി ബേര്‍ഡ്സ് 1990 കളില്‍ ട്ടെട്തൃസ്  ഗെയിം ഉണ്ടാക്കിയ അലകലാണ് രോവിയോ ഏറ്റെടുത്തിരിക്കുന്നത്. തുടക്കത്തില്‍ 60 ലെവെലുകള്‍ കൊണ്ട് തുടങ്ങി ഇന്ന് 500 ഓളം ലെവെലുകള്‍ തികഞ്ഞിരിക്കുന്നു പുതിയവ കൂട്ടി ചേര്‍ത്ത് കൊണ്ടിരിക്കുന്നു .

റോവിയോ നല്‍കുന്ന പാഠം:
കഠിനാധ്വാനവും ഡെവലപ്മെന്റില്‍ കൂടതല്‍ ലാളിത്യവുമാണ് ഈ ഗമിനെ  ജനകീയമാക്കിയത്‌. പ്രതിസന്ധിയിലും തളരാതെ മുന്നോട്ട് പോയതാണ് രോവിയോയെ ഇന്ന് ഈ  നിലയില്‍ എത്തിച്ചത്.

Thursday, October 4, 2012

0 മൈക്രോസോഫ്ട്‌ മുഖം മിനുക്കുന്നു.

 മൈക്രോസോഫ്ട്‌ മുഖം മിനുക്കുന്നു!

വരാനിരിക്കുന്ന വിന്‍ഡോസ്‌ 8 നു വേണ്ടി മൈക്രോസോഫ്ട്‌ ഒരുക്കങ്ങള്‍ തുടങ്ങിക്കയിഞ്ഞു  മൈക്രോസോഫ്ട്‌ മാറിച്ചിന്തിക്കാന്‍ തുടങ്ങി എന്നതിന്റെ ആദ്യ ഫലമാണ് ഇത്. ഇത്രയും കാലം 80കളിലെ ഓഫ്‌ ലൈന്‍ കംപുടിംഗ് എന്ന മുദ്രാവാക്യവുമായി മുന്നോട്ട് പോയ വിന്‍ഡോസ്‌  മാറിയ കാലത്തിനു വേണ്ടി നവീനമായ വിന്‍ഡോസ്‌ 8 സമര്‍പ്പിക്കുകയാണ്.


വിന്‍ഡോസ്‌ 8 അഥവാ ഇന്നിന്റെ വിന്‍ഡോസ്‌:
കാലാകാലങ്ങളായി നാം അനുഭവിച്ച കംപുടിംഗ് രീതിയല്ല വിന്‍ഡോസ്‌ 8. തികച്ചും വ്യത്യസ്തം. ലോകം ഇന്ന് ഇന്റെര്‍നെറ്റിന്റെ പിന്നിലാണ്, കംപുറെരുകളെ ഓഫ്‌  ലൈനില്‍ തളച്ചിടുന്നത് ബുധിയല്ലെന്ന്‍ മൈക്രോസോഫ്ടിന് തിരിച്ചറിവ് വന്നിരിക്കുന്നു. മൊബൈല്‍ കംപുടിങ്ങിന്റെ കാലത്ത് വിന്‍ഡോസ്‌ 95 കൊണ്ട് കാര്യമില്ല. ഇനി കമ്പ്യൂട്ടര്‍ ബ്രൌസേരിനകതാണ്. അത് കൂടുതല്‍ അനുഭാവേദ്യമാകണം. അതാണ്‌ വിന്‍ഡോസ്‌ 8.

നൂതന സംവിധാനങ്ങള്‍:
സെക്യുര്‍ ബൂട്ടിംഗ്  
 പിക്ചര്‍ പാസ്സ്‌വേര്‍ഡ്‌.
മെട്രോ സ്റ്റൈല്‍ അപ്ളിക്കേഷന്‍ .
പുതിയ കണ്ട്രോള്‍ പാനല്‍
ടച്ച്‌ സംവിധാനം.
ഇന്റര്‍നെറ്റ്‌ റെഡി
എല്ലാം ഒരൊറ്റ കുടക്കീഴില്‍ ഓരോ നിമിഷവും മറ്റുള്ളവരുമായി പങ്കു വെക്കാം.
എളുപ്പത്തില്‍ കൈകാര്യം ചെയ്യാം.

ഇതില്‍ നിന്നും വ്യക്തമാകുന്നത് ഇന്റെര്‍നെറ്റിന് പ്രധയാന്യം നല്‍കിയാണ്‌ വിന്‍ഡോസ്‌ 8 രൂപകല്പന. വിന്‍ഡോസ്‌ 7 നേക്കാള്‍ കാര്യക്ഷമം . കുറഞ്ഞ കന്ഫിഗരെഷനിലും മികച്ച പ്രവര്‍ത്തനം. ഇതൊക്കെയാണ് മൈക്രോസോഫ്റ്റിന്റെ വാദം.
 

TEKTRIKS - The Tech Informer Copyright © 2021 | Powered by Blogger Templates