എങ്ങനെ ബ്ലോഗിന് ബ്ലോഗരിന്റെതല്ലാത്ത ടെമ്പ്ലേറ്റ് ഇന്സ്ടാല് ചെയ്യാം
പഴയ പല ബ്ലോഗുകളിലും ടെമ്പ്ലേറ്റ് ഇന്സ്ടാള് ചെയ്യുന്ന ട്യൂടോരിയലുകള് കണ്ടിരുന്നു എന്നാല്‍ പുതിയ ബ്ലോഗര്‍മാര്‍ക്ക് അത് പ്രയോജനം ചെയ്യുമോ എന്ന ചിന്തയാണ് എന്നെ ഈ പോസ്റ്റിനു പ്രേരിപ്പിച്ചത് .
എന്താണ് ടെമ്പ്ലേറ്റ്?
നിങ്ങളുടെ ബ്ലോഗിന് ഗൂഗിള്‍ നല്കുന്ന ടെമ്പ്ലേറ്റ് കൂടാതെ അന്യ റെമ്പ്ലടുകളും ഇന്സ്ടാള് ചെയ്യാന്‍ സാധിക്കും . വളരെ മനോഹരമായ റെമ്പ്ലടുകള് സൗജന്യമായി ലഭ്യമാണ് . താഴെ കാണുന്ന ലിങ്കുകകള്‍ സന്തര്ഷിക്കുക:
- http://btemplates.com/
- www.deluxetemplates.net/
- www.allblogtools.com/
- mashable.com/2007/09/13/blogger-templates/
ഇനിയും ധാരാളം ഇത്തരം വെബ്സൈറ്റുകള്‍ ഉണ്ട് ഗൂഗിളില്‍ സെര്‍ച്ച് ചെയ്താല്‍ കിട്ടും.
ഈ റെമ്പ്ലടിന്റെ ഡെമോ : http://btemplates.com/2012/blogger-template-blue-dream/demo/
എങ്ങനെ ഇന്‍സ്റ്റോള്‍ ചെയ്യാം?
ആദ്യം ടെമ്പ്ലേറ്റ് നിങ്ങളുടെ കംപുറെരിലേക് ഡൌണ്‍ലോഡ് ചെയ്യുക. ഇതൊരു .xml ഫയല്‍ ആയിരിക്കും.
അടുത്തതായി ബ്ലോഗര്‍ വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്യുക . ബ്ലോഗര്‍ ഹോം പേജില്‍ ടെമ്പ്ലേറ്റ് ഓപ്ഷന് സെലക്ട് ചെയ്യുക.
ഇനി മുകള്‍ ഭാഗത്ത് വലത്തേ അറ്റത്ത് താഴെ കാണുന്ന ബട്ടണ്‍ കാണാം
ഇതില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ ഒരു പുതിയ വിന്‍ഡോ തുറന്നു വരും. ചിത്രം ശ്രദ്ധിക്കുക:
ഇതില്‍ ബ്രൌസ് ബട്ടണ്‍ ക്ലിക്ക് ചെയ്ത് നിങ്ങള്‍ നേരത്തെ ഡൌണ്‍ലോഡ് ചെയ്ത ടെമ്പ്ലേറ്റ് സെലക്ട് ചെയ്യുക. ഇനി അപ്ലോഡ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക. കുറച്ചു സെകോണ്ടുകള്ക്ക് ശേഷം നിങ്ങളുടെ ബ്ലോഗിന്റെ പുതിയ ഡിസൈന്‍ കാണാന്‍ സാധിക്കും.
ടെമ്പ്ലേറ്റ് കളയാന്‍ അല്ലെങ്കില്‍ ഒരു മുന്‍കരുതല്‍ :
നിലവിലെ ടെമ്പ്ലേറ്റ് കളഞ്ഞു പഴയ പോലെ ആക്കാന്‍ മുകളിലെ വിണ്ടോവിലെ ഡൌണ്‍ലോഡ് ഫുള്‍ ടെമ്പ്ലേറ്റ് എന്ന ഓപ്ഷന് ആദ്യം ഉപയോഗിക്കുക. അതിനു ശേഷം മാത്രം പുതിയ ടെമ്പ്ലേറ്റ് അപ്ലോഡ് ചെയ്യുക.