റോവിയോ നല്‍കുന്ന പാഠം
റോവിയോ മൊബൈല്‍ എന്ന ഫിന്നിഷ് കമ്പനി ലോക ശ്രദ്ധയിലേക്ക് വന്നത് 2011 ലാണ് . റോവിയോയെ അറിയാത്തവര്‍ക്കും, ആന്ഗ്രി ബേര്‍ഡ് എന്താനെന്നരിയാത്ത്തവര്‍ ഇന്നുണ്ടാവില്ല. വളരെ വിപ്ലവകരമായ ഒരു വളര്ച്ച റോവിയോ കുറഞ്ഞ കാലയളവില്‍ നേടിയെടുത്തു . ഇന്ന് 600 കോടിയിലതികം ഡൌണ്‍ലോഡ് ഉള്ള ലോകത്തെ മികച്ച ഗെയിം ആണ് അന്ഗ്രി ബേര്‍ഡ്സ് .
ചരിത്രം :
റോവിയോ മൊബൈല്‍ എന്ന ഫിന്നിഷ് കമ്പനി സ്ഥാപിച്ചത് അപ്പ്ളിന്റെ ഐ-ഫോണിനു ടച്ച് സ്ക്രീന്‍ ഗൈമുകള്‍ നിര്‍മുക്കുക എന്ന ലക്ഷ്യതിലായിരുന്നു എന്നാല്‍ പല നൂലാ മാലകളും കാരണം കമ്പനി തന്നെ പൂട്ടേണ്ട ഗതിയിലായി. എങ്കിലും കഠിനാധ്വാനം ചെയ്യാന്‍ തയ്യാറായ ഏതാനും എഞ്ചിനീയര്‍മാര്‍ അവരുടെ പരീക്ഷണം തുടര്‍ന്ന് കൊണ്ടിരുന്നു. ജാക്കോ ലിസാലോ എന്നാ ഗെയിം ഡിസൈനര്‍ ചിറകില്ലാത്ത പന്ത് പോലുള്ള ഈ പക്ഷികളെ കരുക്കളാക്കി പുതിയൊരു ഗെയിം നിര്‍മ്മിക്കാന്‍ തീരുമാനിക്കുന്നു. പക്ഷെ ഡെവലപ്പര്‍മാര്‍ അപ്പോയും സംശയത്തിലായിരുന്നു. പക്ഷെ ലിസാലോ കൂടുതല്‍ ക്രിയാത്മകമായി പ്രവര്‍ത്തിച്ചു താന്‍ രൂപം നല്‍കിയ പക്ഷികള്‍ക്ക് അനുകൂലമായ ഗെയിം കോണ്‍സെപ്റ്റ് ആവിഷ്കരിച്ചു അത് ഡെവലപ്പര്‍മാര്‍ക്ക് നല്‍കി. ഫലം അല്ഭുതാവഹം അപ്പ് സ്റൊരിലെ മികച്ച ഗെയിം ആയി മാറാന്‍ അന്ഗ്രി ബെര്‍ദ്സിനു കയിഞ്ഞു. പിന്നീട് റോവിയോക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.
ഇന്ന്‍ :
അടിക്ടീവ് കാറ്റഗറിയില്‍ പെട്ട ഒരു പ്രധാനപ്പെട്ട ഗെയിം ആണ് അന്ഗ്രി ബേര്‍ഡ്സ് 1990 കളില്‍ ട്ടെട്തൃസ് ഗെയിം ഉണ്ടാക്കിയ അലകലാണ് രോവിയോ ഏറ്റെടുത്തിരിക്കുന്നത്. തുടക്കത്തില്‍ 60 ലെവെലുകള്‍ കൊണ്ട് തുടങ്ങി ഇന്ന് 500 ഓളം ലെവെലുകള്‍ തികഞ്ഞിരിക്കുന്നു പുതിയവ കൂട്ടി ചേര്‍ത്ത് കൊണ്ടിരിക്കുന്നു .
റോവിയോ നല്‍കുന്ന പാഠം:
കഠിനാധ്വാനവും ഡെവലപ്മെന്റില്‍ കൂടതല്‍ ലാളിത്യവുമാണ് ഈ ഗമിനെ ജനകീയമാക്കിയത്. പ്രതിസന്ധിയിലും തളരാതെ മുന്നോട്ട് പോയതാണ് രോവിയോയെ ഇന്ന് ഈ നിലയില്‍ എത്തിച്ചത്.