Sunday, July 26, 2020
0 കൊടുത്താൽ കൊല്ലത്തു കിട്ടും
കൊടുത്താൽ കൊല്ലത്തു കിട്ടും എന്നൊരു ചൊല്ലുണ്ട്. നമ്മൾ ചെയ്യുന്ന നെറികേടിനു ദൈവം തരും എന്നാണ് ഉദ്ദേശം. ഇനി ദൈവം ഇല്ലാത്തവർക്ക് ന്യൂട്ടന്റെ മൂന്നാം ചലന നിയമം നിങ്ങളുടെ ഉത്തരമായി എടുക്കുക. ഇന്ന് എല്ലാം കൊറോണ മയം. ലോകം തന്നെ മുഖം മറച്ചു കൈയും കഴുകി നടക്കുമ്പോൾ നമ്മൾ കുറച്ചു ആളുകൾ കുഞ്ഞിന്റെ ചോറൂണും, തോട്ടില് കെട്ടലും, പുതിയാപ്പിള സൽക്കരവുമൊക്കെ മൊഞ്ചായി നടത്തി നമ്മളെ ചങ്ങായി കൊറോണയെ സൽക്കരിക്കുന്ന തിരക്കിലാണ്. നമുക്കറിയാം നമ്മൾ വാതിലടച്ചു 3 മാസം വീട്ടിലിരുന്നു. അന്നൊന്നും ഇല്ലാത്ത ഇളക്കമാണ് ഇപ്പോൾ എല്ലാർക്കും, കൊറോണ ശക്തമായി മുന്നേറുമ്പോൾ നമ്മൾ കത്തിക്ക് തല വെക്കാൻ ഇറങ്ങിത്തിരിക്കുന്നു. ചിന്തിക്കൂ പ്രവർത്തിക്കൂ.
Subscribe to:
Post Comments (Atom)
0 comments:
Post a Comment