Tuesday, June 16, 2009


ഗൂഗില്‍ ക്രോമില്‍-എന്ത്‌?
സെര്‍ച്‌ എഞ്ചിന്‍ രംഗത്തെ അതികായകര്‍ എന്നായിരുന്നു ഗൂഗിളിന്ന് ഇത്രയും കാലം വിശേഷണം.ഇന്റര്‍നെറ്റിലെ എല്ലാ മേഖലകളിലും തങ്ങളുടെ സ്ഥാനം ഉറപ്പിക്കുകയെന്ന ഉദ്ദേശ്യത്തേടെയാണ` ഗൂഗില്‍ ബ്രൗസര്‍ നിര്‍മ്മിച്ചിരിക്കുന്നത്‌.ഗൂഗില്‍ വികസിപ്പിച്ച ഓപ്പണ്‍സോഴ്സ്‌ വെബ്ബ്‌ ബ്രൗസറാണു ക്രോം.ക്രോമിയം എന്ന ഓപ്പണ്‍ സോയ്സ്‌ പ്രൊജക്ടാണ` ഇതിനു പിന്നില്‍.വിന്‍ഡോസ്‌(XP/Vista),മാക്‌ OSX,ലിനക്സ്‌ എന്നീ പ്ലാറ്റ്‌ഫോമുകള്‍ക്കു വേണ്ടി വികസിപ്പിച്ചു കൊണ്ടിരിക്കുന്നു.ക്രോമില്‍ എന്തൊക്കെ പുതിയതായി?1.ടാബ്ഡ്‌ ബ്രസിംഗ്‌:അഥവാ ഓരോ വെബ്‌പേജും(അപ്ലിക്കേഷനും)വിവിധ ടാബുകളായി റണ്‍ ചെയ്യാം.സ്ഥിരതയും വേകതയേറിയ ബ്രസിങ്ങുമാണു ഇതിന്റെ ഗുണം.ക്രോമില്‍ സാധരണ ബ്രസറില്‍ നിന്നും വ്യത്യസ്തമായി ഓരോ ടാബും /വിന്‍ഡോയും അതിന്റെ പ്ലഗ്ഗിന്നുകളുമെല്ലാം റണ്‍ ചെയ്യുന്നത്‌ അവയുടേതായ എണ്‍വയോണ്‍മെന്റിലാണ്‍.തന്മൂലം ഏതെങ്കിലും ഒരു ടാബിനു തകരാര്‍ പറ്റിയാല്‍ ബ്രസരിനെ ബാധിക്കില്ല.കൂടാതെ ക്രോമില്‍ ലഭ്യമായ taskmanager ഉപയോഗിച്ച്‌ എത്ര മാത്രംമേമ്മറി,സി.പി.യു എന്നിവ ഉപയോഗിക്കുന്നുവെന്ന് മനസ്സിലാക്കാം.പ്രശ്നക്കാരായ ടാബുകള്‍ വേണമെങ്കില്‍ ഓഴിവാക്കാം.അതുപോലെ തന്നെ ടാബുകളിലൂടെ വിന്‍ഡോ നാവിഗേഷന്‍ എളുപ്പമാക്കാം.2.വേഗത:ക്രോമില്‍ കൂടുതല്‍ ഇന്ററാക്ടീവായ പേജുകള്‍ പെട്ടെന്നു ലോഡു ചെയ്യുന്നു കാരണം ജാവാസ്ക്രിപ്റ്റ്‌ പ്രോസസിങ്ങിനായി ഗൂഗിള്‍ സ്വന്തമായൊരു വിര്‍ച്ച്വല്‍ മിഷീന്‍ ത്യ്യാരാക്കിയിട്ടുണ്ട്‌.g-mailപോലുള്ള വെബ്‌ സര്‍വ്വീസുകള്‍ കൂടുതല്‍ വേകതില്‍ പ്രവര്‍ത്തിക്കും.3.സുരക്ഷിതത്വം:നിശ്ചിത ഇടവേളകളില്‍ ഫിഷിംഗ്‌,മാല്‍വെയര്‍ ബ്ലാക്ക്‌ ലിസ്റ്റുകള്‍ ഡൗണ്‍ലോഡ്‌ ചെയ്ത്‌ വെക്കുന്നതിനാല്‍ അപകടകരമായ വെബ്‌ സൈറ്റുകളെ കുറിച്ച്‌ sanboxing എന്ന വിദ്യ സരക്ഷിക്കും.4.ലളിതമായ ഇന്റര്‍ഫേസ്‌:വളരെ വ്യത്യസ്തമായ ഇന്റര്‍ഫേസ്‌ നല്‍കുന്ന ക്രോം കൂടുതലായി ശ്രദ്ധ നല്‍കിയിരിക്കുന്നത്‌ വെബ്‌ പ്രോഗ്രാമുകള്‍ റണ്‍ ചെയ്യുന്നതിലാണ്‍.

0 comments:

 

TEKTRIKS - The Tech Informer Copyright © 2021 | Powered by Blogger Templates