Tuesday, June 16, 2009
ഇ-വേസ്റ്റ്‌ഇലക്ട്രൊണിക് അവശിഷ്ടങ്ങളുടെ കൂട്ടത്തില്‍ ഉപയൊഗ ശൂന്യമായ കമ്പ്യൂട്ടര്‍,മോണിട്ടര്‍,ടെലിഫോണ്‍,ടെലിവിഷന്‍,മൊബെയില്‍ ഫോണ്‍ മുതലായവ ഉള്‍പ്പെടുന്നു.ഇത്തരം
ഉപകരണങ്ങളില്‍ അടങ്ങിയിരിക്കുന്ന ലെഡ്,മെര്‍ക്കുറി,ബെറിലിയം തുടങ്ങിയ വിഷവസ്തുക്കള്‍ മണ്ണിലും ജലത്തിലും അലിഞ്ഞു ചേരുന്നത് ഗുരുതരമായി പരിസ്ഥിതിയെ ബാധിക്കുന്നു.പരിഹാര മാര്‍ഗം റീ സൈക്ലിംഗ് ആണെങ്കിലും വ്യാപകമായ ദുരുപയോകം ഈ മെഖലയില്‍ കാണുന്നു.കാരണം പുനരുപയോഗത്തിനെന്ന വ്യാജേന അമേരിക്ക,സിങ്കപ്പൂര്‍,തെക്കന്‍ കൊറിയ പോലുള്ള രാജ്യങ്ങള്‍ ഈലക്ട്രോണിക് അവശിഷ്ടങ്ങള്‍ ഇന്ത്യ ,ചൈന ,പാകിസ്താന്‍ പൊലുള്ള എഷ്യന്‍ രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നു.ഇവിടെയുള്ള പണക്കൊതിയന്മാരായ ചില ആളുകള്‍ നമ്മുടെ പരിസ്ഥിതിയെ പണയം കൊടുത്തു അവരുടെ ബിസിനസ്സ് പച്ചപിടിപ്പിക്കുന്നു.നമ്മുടെ ഗവണ്‍മെന്റിറ്റ്ന്റെ ഭാഗത്തു നിന്നും യാതൊരു നടപടികളും കാണാത്തത് കൂടുതല്‍ സങ്കടകരമായ കാര്യമാണ്‍.കണക്കുകള്‍ പ്രകാരം ഒരു വര്‍ഷം കുറഞ്ഞത് 20 ദശലക്ഷം കമ്പ്യൂട്ടറുകള്‍ ഉപേക്ഷിക്കപ്പെടുന്നു.ഇതിന്റെ ഏതാണ്ട് 6-7% മാത്രമാണ്‍ റീസൈക്കിള്‍ ചെയ്യുന്നത് ,ബാക്കിയുള്ളത് കത്തിക്കുകയോ കുഴിച്ചുമൂടുകയോ ചെയ്യുന്നു.ഇലക്റ്റ്രോണിക് ഘടകങ്ങള്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത് പ്രകൃതിക്കു തന്നെ ഭീഷണിയാണ്‍ .ഒരു പട്ടിക താഴെ കൊടുക്കുന്നു.ഘടകം ബാധിക്കുന്ന ശരീരഭാഗം അടങ്ങിയിരിക്കുന്ന ഉപകരണംകാഡ്മിയം വൃക്കകള്‍ റെസിസ്റ്റര്‍,ട്രാന്‍സിസ്റ്റര്‍മെര്‍ക്കുറി
ഗൂഗില്‍ ക്രോമില്‍-എന്ത്?
സെര്‍ച് എഞ്ചിന്‍ രംഗത്തെ അതികായകര്‍ എന്നായിരുന്നു ഗൂഗിളിന്ന് ഇത്രയും കാലം വിശേഷണം.ഇന്റര്‍നെറ്റിലെ എല്ലാ മേഖലകളിലും തങ്ങളുടെ സ്ഥാനം ഉറപ്പിക്കുകയെന്ന ഉദ്ദേശ്യത്തേടെയാണ` ഗൂഗില്‍ ബ്രൗസര്‍ നിര്‍മ്മിച്ചിരിക്കുന്നത്.ഗൂഗില്‍ വികസിപ്പിച്ച ഓപ്പണ്‍സോഴ്സ് വെബ്ബ് ബ്രൗസറാണു ക്രോം.ക്രോമിയം എന്ന ഓപ്പണ്‍ സോയ്സ് പ്രൊജക്ടാണ` ഇതിനു പിന്നില്‍.വിന്‍ഡോസ്(XP/Vista),മാക് OSX,ലിനക്സ് എന്നീ പ്ലാറ്റ്‌ഫോമുകള്‍ക്കു വേണ്ടി വികസിപ്പിച്ചു കൊണ്ടിരിക്കുന്നു.ക്രോമില്‍ എന്തൊക്കെ പുതിയതായി?1.ടാബ്ഡ് ബ്രസിംഗ്:അഥവാ ഓരോ വെബ്‌പേജും(അപ്ലിക്കേഷനും)വിവിധ ടാബുകളായി റണ്‍ ചെയ്യാം.സ്ഥിരതയും വേകതയേറിയ ബ്രസിങ്ങുമാണു ഇതിന്റെ ഗുണം.ക്രോമില്‍ സാധരണ ബ്രസറില്‍ നിന്നും വ്യത്യസ്തമായി ഓരോ ടാബും /വിന്‍ഡോയും അതിന്റെ പ്ലഗ്ഗിന്നുകളുമെല്ലാം റണ്‍ ചെയ്യുന്നത് അവയുടേതായ എണ്‍വയോണ്‍മെന്റിലാണ്‍.തന്മൂലം ഏതെങ്കിലും ഒരു ടാബിനു തകരാര്‍ പറ്റിയാല്‍ ബ്രസരിനെ ബാധിക്കില്ല.കൂടാതെ ക്രോമില്‍ ലഭ്യമായ taskmanager ഉപയോഗിച്ച് എത്ര മാത്രംമേമ്മറി,സി.പി.യു എന്നിവ ഉപയോഗിക്കുന്നുവെന്ന് മനസ്സിലാക്കാം.പ്രശ്നക്കാരായ ടാബുകള്‍ വേണമെങ്കില്‍ ഓഴിവാക്കാം.അതുപോലെ തന്നെ ടാബുകളിലൂടെ വിന്‍ഡോ നാവിഗേഷന്‍ എളുപ്പമാക്കാം.2.വേഗത:ക്രോമില്‍ കൂടുതല്‍ ഇന്ററാക്ടീവായ പേജുകള്‍ പെട്ടെന്നു ലോഡു ചെയ്യുന്നു കാരണം ജാവാസ്ക്രിപ്റ്റ് പ്രോസസിങ്ങിനായി ഗൂഗിള്‍ സ്വന്തമായൊരു വിര്‍ച്ച്വല്‍ മിഷീന്‍ ത്യ്യാരാക്കിയിട്ടുണ്ട്.g-mailപോലുള്ള വെബ് സര്‍വ്വീസുകള്‍ കൂടുതല്‍ വേകതില്‍ പ്രവര്‍ത്തിക്കും.3.സുരക്ഷിതത്വം:നിശ്ചിത ഇടവേളകളില്‍ ഫിഷിംഗ്,മാല്‍വെയര്‍ ബ്ലാക്ക് ലിസ്റ്റുകള്‍ ഡൗണ്‍ലോഡ് ചെയ്ത് വെക്കുന്നതിനാല്‍ അപകടകരമായ വെബ് സൈറ്റുകളെ കുറിച്ച് sanboxing എന്ന വിദ്യ സരക്ഷിക്കും.4.ലളിതമായ ഇന്റര്‍ഫേസ്:വളരെ വ്യത്യസ്തമായ ഇന്റര്‍ഫേസ് നല്‍കുന്ന ക്രോം കൂടുതലായി ശ്രദ്ധ നല്‍കിയിരിക്കുന്നത് വെബ് പ്രോഗ്രാമുകള്‍ റണ്‍ ചെയ്യുന്നതിലാണ്‍.
Subscribe to:
Posts (Atom)