
വെബ്സൈറ്റ് ഫയലുകൾ സൂക്ഷിക്കാൻ ഒരിടം അതാണ് ഹോസ്റ്റിംഗ് സെർവർ. വെബ്സൈറ്റ് പാരമ്പ നടപടികളിൽ പ്രധാനപ്പെട്ടതാണ് വെബ് ഹോസ്റ്റിംഗ്. സ്വന്തമായി വെബ്സൈറ്റ് തുടങ്ങാൻ താൽപ്പര്യമുള്ളവർക്ക് ഇന്ന് നിലവിലുള്ള പ്രധാന ഹോസ്റ്റിംഗ് രീതികളെ പരിചയപ്പെടുത്തുകയാണ് ഈ ലേഖനം. മികച്ച ഒരു വെബ് സെർവറിൽ നിങ്ങളുടെ വെബ്സൈറ്റ് ഫയലുകൾ നിക്ഷേപിച്ചാൽ മാത്രമേ ലക്ഷക്കണക്കിന് സന്ദർശകർക്ക് കാര്യക്ഷമമായ രീതിയിൽ നിങ്ങളുടെ വെബ്സൈറ്റ് ഉപയോഗിക്കാനാവൂ എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ? നൽകിവരുന്ന സേവനങ്ങളുടെ നിലവാരമനുസരിച്ച് ഇന്ന് നിലവിലുള്ള ഹോസ്റ്റിംഗ് സംവിധാനങ്ങൾ നമുക്ക് നാലായി തിരിക്കാം. ഷേഡ് ഹോസ്റ്റിംഗ് വി പി എസ് ഹോസ്റ്റിങ് അഥവാ വെർച്ച്വൽ പ്രൈവറ്റ് സെർവർ ഹോസ്റ്റിംഗ് ഡെഡിക്കേറ്റഡ്...